പരിക്ക്: ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസി കളിക്കുന്ന കാര്യം സംശയത്തില്‍
Tuesday, July 2, 2024 3:18 AM IST
മയാമി: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസി കളിക്കുന്ന കാര്യം സംശയത്തില്‍. പരിക്കേറ്റ മെസി അഞ്ചിന് ഇക്വഡോറിനെതിരെ കളിക്കില്ലെന്നാണ് റിപ്പോർട്ട്. കോപ്പ അമേരിക്കയില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് നിലവിലെ ചാമ്പ്യന്മാര് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്.
ചിലിക്കെതിരായ രണ്ടാം മത്സരത്തിലാണ് മെസിയുടെ വലതു കാലിലെ തുടയിലെ മസിലിന് പരിക്കേല്‍ക്കുന്നത്. ഇതോടെ പെറുവിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മെസി കളിച്ചില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസിയെ കളിപ്പിച്ച് റിസ്ക് എടുക്കേണ്ടെന്ന് സ്കലോണി തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇക്വഡോറിനെതിരെ തിരിച്ചടി നേരിട്ടാല്‍ മാത്രം മെസിയെ കളത്തിലിറക്കാനാണ് തീരുമാനം. സെമിയില്‍ കരുത്തരായ ടീമുകള്‍ക്കെതിരെ കളിക്കേണ്ടി വരുന്നതിനാല്‍ മെസിക്ക് കൂടുതല്‍ വിശ്രമം നല്‍കുമെന്നും റിപ്പോർട്ടുകളുണ്ട്.