കോപ്പയിൽ അമേരിക്ക വീണു; ഗ്രൂപ്പ് ചാമ്പ്യന്മാരായി ഉറുഗ്വെ ക്വാർട്ടറിൽ
Tuesday, July 2, 2024 11:37 AM IST
ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരായി ക്വാർട്ടറിൽ കടന്ന് ഉറുഗ്വെ. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആതിഥേയരായ യുഎസിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഉറുഗ്വെയുടെ ക്വാർട്ടർ പ്രവേശം.
66-ാം മിനിറ്റില്‍ മത്തിയാസ് ഒളിവെരയാണ് യുറഗ്വായുടെ വിജയഗോള്‍ നേടിയത്. മികച്ച പ്രകടനത്തോടെ പന്തടക്കത്തിലും പാസുകളിലും ഉറുഗ്വെക്കൊപ്പെ തന്നെ പൊരുതിയെങ്കിലും യുഎസിന് ഗോൾ നേടാനായില്ല.
മൂന്ന് കളികളില്‍ മൂന്നും ജയിച്ച് ഒമ്പത് പോയിന്റോടെയാണ് ഉറുഗ്വെയുടെ മുന്നേറ്റം.