ബസിനു മുന്നില്‍ വടിവാള്‍ വീശി ; ഓട്ടോ ഡ്രൈവര്‍ പിടിയില്‍
Sunday, July 7, 2024 5:12 PM IST
മലപ്പുറം: സർവീസ് നടത്തിക്കൊണ്ടിരുന്ന ബസിനു മുന്നിൽ വടിവാള്‍ വീശിയ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം കൊണ്ടോട്ടിയിലുണ്ടായ സംഭവത്തിൽ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് അറസ്റ്റിലായത്.
സൈഡ് കൊടുക്കാത്തതിനെത്തുടര്‍ന്ന് സ്വകാര്യ ബസ് ഹോണ്‍ മുഴക്കിയപ്പോൾ ഇയാള്‍ വടിവാള്‍ വീശുകയായിരുന്നു. ദേശീയപാതയില്‍ കോട്ടപ്പുറം മുതല്‍ എയര്‍പോര്‍ട്ട് ജംഗ്ഷൻ വരെയാണ് ബസിന്റെ വഴി തടസപ്പെടുത്തിക്കൊണ്ട് ഇയാൾ ഓട്ടോറിക്ഷ ഓടിച്ചത്.
സ്വകാര്യ ബസ് പിന്നാലെ എത്തി പ്രകോപനപരമായ രീതിയില്‍ ഹോണ്‍ മുഴക്കി. ഈ ദേഷ്യത്തിലാണ് വടിവാള്‍ എടുത്ത് കാണിച്ചതെന്ന് ഷംസുദ്ദീൻ പോലീസിൽ മൊഴി നൽകി.