"കണ്ണടിച്ചു പൊട്ടിക്കും' സിപിഎം നേതാവിന്റെ ഭീഷണി വൈറല്‍
Thursday, July 11, 2024 4:35 PM IST
കോഴിക്കോട്: സിപിഎം കുന്നമംഗലം ഏരിയ സെക്രട്ടറി പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍. ഏരിയ സെക്രട്ടറി പി. ഷൈബു, ബാലകൃഷ്ണൻ എന്നയാളെ തെറി വിളിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചതിനായിരുന്നു നേതാവിന്റെ ഭീഷണി. തോന്ന്യാസം എഴുതുന്നത് നിർത്തിയില്ലെങ്കിൽ കണ്ണടിച്ചുപൊട്ടിക്കുമെന്നാണു നേതാവ് അണിയോട് പറഞ്ഞത്.
പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ അവിടെ വന്ന് ഞാൻ അടിക്കും. ഞാനാരാണെന്ന് അപ്പോൾ നിനക്കറിയാം എന്നാണ് ഫോണിൽ പറയുന്നത്.