അരൂർ തുറവൂർ പാതയിലെ ഗതാഗതക്കുരുക്ക്; വാഹനങ്ങൾ വഴി തിരിച്ചുവിടുക മാത്രമാണ് പരിഹാരമെന്ന് കളക്ടർ
Friday, July 12, 2024 6:59 AM IST
കൊച്ചി: വാഹനങ്ങൾ വഴി തിരിച്ചുവിടുക മാത്രമാണ് അരൂർ തുറവൂർ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ. ഇതിനായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും കളക്ടർ അറിയിച്ചു.
റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കും. ശനി, ഞായർ ദിവസങ്ങളിൽ റോഡ് അടച്ചിട്ട് മറു ഭാഗത്തെ കുഴികൾ അടയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
വലിയ വാഹനങ്ങൾ അരൂർ തുറവൂർ ദേശീയ പാത വഴി വരാൻ അനുവദിക്കില്ല. ഓടകൾ നിർമിക്കാൻ റോഡ് അടച്ചിടേണ്ടി വരും. മേൽപാത നിർമാണം കഴിഞ്ഞ ശേഷം മാത്രമേ ഓട നിർമിക്കാനാകൂ എന്നും കളക്ടർ പറഞ്ഞു.