സീതാര്‍ക്കുണ്ട് വെള്ളച്ചാട്ടത്തിൽ രണ്ടുപേർ കുടുങ്ങി; ഫയർഫോഴ്സ് സ്ഥലത്തെത്തി
Tuesday, July 16, 2024 4:57 PM IST
പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ രണ്ടുപേർ കുടുങ്ങി. മുന്നറിയിപ്പ് അവഗണിച്ച് വെള്ളച്ചാട്ടം കാണാനെത്തിയ രണ്ടുപേരാണ് കുടുങ്ങിയത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു.
വാച്ചർമാരുടെ കണ്ണുവെട്ടിച്ചാണ് ഇവർ വെള്ളച്ചാട്ടത്തിൽ പോയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വെള്ളച്ചാട്ടത്തിനു സമീപത്തെ വള്ളിയിൽ പിടിച്ചു നിൽക്കുന്ന ഇരുവരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു.
പാലക്കാട് തന്നെ ചിറ്റൂര്‍ പുഴയില്‍ പ്രായമായ സ്ത്രീ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേർ കുടുങ്ങിയതിന് പിന്നാലെയാണ് ഈ സംഭവം. മണിക്കൂറുകളോളം പുഴയ്ക്ക് നടുവിൽ കുടുങ്ങിയ ഇവരെ അതിസാഹസികമായാണ് ഫയര്‍ ഫോഴ്സ് സംഘം രക്ഷിച്ചത്.