മ​സ്‌​ക്ക​റ്റ്: കൊ​മോ​റ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ണ്ണ​ക്ക​പ്പ​ല്‍ ഒ​മാ​ന്‍ തീ​ര​ത്ത് മ​റി​ഞ്ഞു. 13 ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 16 പേ​രെ കാ​ണാ​നി​ല്ല. കാ​ണാ​താ​യ മ​റ്റ് മൂ​ന്ന് പേ​ര്‍ ശ്രീ​ല​ങ്ക​ക്കാ​രാ​ണ്.

പ്ര​സ്റ്റീ​ജ് ഫാ​ല്‍​ക്ക​ണ്‍ എ​ന്ന ക​പ്പ​ലാ​ണ് മ​റി​ഞ്ഞ​ത്. . റാ​സ് മ​ദ്രാ​ക്ക പ്ര​ദേ​ശ​ത്തി​ന് തെ​ക്ക് കി​ഴ​ക്കാ​യി 25 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ (28.7 മൈ​ല്‍) അ​ക​ലെ​യാ​ണ് എ​ണ്ണ​ക്ക​പ്പ​ല്‍ മ​റി​ഞ്ഞ​ത്. 117 മീ​റ്റ​റാ​ണ് ക​പ്പ​ലി​ന്‍റെ നീ​ളം.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​പ്പ​ല്‍ മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. മു​ങ്ങി​യ ക​പ്പ​ലി​ല്‍ നി​ന്നും എ​ണ്ണ​യോ എ​ണ്ണ ഉ​ല്‍​പ​ന്ന​ങ്ങ​ളോ ക​ട​ലി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ടോ എ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​പ​ക​ടം ന​ട​ന്ന് ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഒ​മാ​ന്‍ ഇ​തു​സം​ബ​ന്ധി​ച്ച് എ​ക്‌​സി​ലൂ​ടെ വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ഒ​മാ​ന്‍ മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെ​ന്‍റ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​താ​യി ഒ​മാ​ന്‍ സ്‌​റ്റേ​റ്റ് ന്യൂ​സ് ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.