കുട്ടമ്പുഴയാറില്‍ കാട്ടാന ഒഴുകിപ്പോയി; വനംവകുപ്പ് സ്ഥലത്തെത്തി
Thursday, July 18, 2024 11:39 AM IST
കൊച്ചി: എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറില്‍ കാട്ടാന ഒഴുകിപ്പോയി. ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്. നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
ഉള്‍ക്കാട്ടിലെ മലവെള്ളപ്പാച്ചിലില്‍ ആന ഒഴുകിവന്നതാണെന്നാണ് സൂചന. പുഴ മുറിച്ച് കടക്കുന്നതിനിടെ ഒഴുക്കില്‍പെട്ടതാകാമെന്നാണ് വിവരം. ആന ചെരിഞ്ഞോ അതോ ജീവനുണ്ടോ എന്ന കാര്യം വ്യക്തമല്ല.