ഹാര്‍ദിക് പാണ്ഡ്യയും ഭാര്യയും വേർപിരിയുന്നു
Thursday, July 18, 2024 11:51 PM IST
മുംബൈ: ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പിരിയുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ.
നാലുവര്‍ഷം ഒരുമിച്ച് കഴിഞ്ഞശേഷം ഞാനും നടാഷയും പരസ്പര സമതത്തോടെ വഴി പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തു.
എന്നാല്‍ വേര്‍പിരിയുകയാണ് രണ്ടുപേരുടെയും ഭാവിക്ക് നല്ലതെന്ന് തിരിച്ചറിഞ്ഞ് കഠിനമായ ആ തീരുമാനം ഞങ്ങള്‍ എടുക്കുകയാണ്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ആ തീരുമാനം എടുത്തതെന്ന് ഹാര്‍ദിക്ക് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
ഞങ്ങളുടെ ജീവത്തിലെ കേന്ദ്രബിന്ദുവായി മകന് തുടരും. അവന്റെ സന്തോഷത്തിനായി മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പാണ്ഡ്യ എക്സിൽ കുറിച്ചു.