കൊച്ചിയിൽ എച്ച്1എന്1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു
Friday, July 19, 2024 9:54 AM IST
കൊച്ചി.എറണാകുളത്ത് എച്ച്1എന്1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്.
വ്യാഴാഴ്ചയാണ് പനിബാധിതനായ ലിയോണിനെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് എച്ച്1എന്1 സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ ആരോഗ്യവിഭാഗത്തിന്റെ അന്തിമ റിപ്പോർട്ട് വന്നിട്ടില്ല.