തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; മഷി പുരട്ടുക ഇടതു കൈയിലെ നടുവിരലില്‍
Friday, July 19, 2024 9:52 PM IST
തിരുവനന്തപുരം: ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയിലെ നടുവിരലിൽ മഷി പുരട്ടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ചൂണ്ടു വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മായാത്തതിനാലാണ് തീരുമാനം.
സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.