ഒഡീഷ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു
Monday, July 22, 2024 4:27 AM IST
ന്യൂഡല്‍ഹി: ഒഡീഷ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിരിച്ചുവിട്ടു. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് നടപടി.
സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയും ജില്ലാ, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും വിവിധ സെല്ലുകളുമെല്ലാം പിരിച്ചുവിട്ടു. പുതിയ ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നത് വരെ നിലവിലുള്ള പ്രസിഡന്റുമാര്‍ തുടരും.
ശരത് പട്നായിക് ആയിരുന്നു പിരിച്ചുവിട്ട പിസിസിയുടെ അധ്യക്ഷന്‍.