രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ജയം
Monday, July 22, 2024 5:24 AM IST
നോട്ടിംഗ്ഹാം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിന് ജയം. 241 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 385 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 143 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 47 റണ്‍സെടുത്ത നായകന് ക്രെയ്ജ് ബ്രത്ത്വെയ്റ്റിനും 37 റണ്‍സ് സ്കോര്‍ ചെയ്ത ജേസണ്‍ ഹോല്ഡറിനും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്.
അഞ്ച് വിക്കറ്റെടുത്ത ഇംഗ്ലീണ് താരം ഷോയബ് ബഷീറാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. ക്രിസ് വോക്സും ഗസ് ആറ്റ്കിന്‍സനും രണ്ട് വിക്കറ്റ് വീതവും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
രണ്ട് ഇന്നിംഗ്സുകളിലുമായി ഏഴ് വിക്കറ്റുകളാണ് ഷോയബ് ബഷീര്‍ നേടിയത്. ക്രിസ് വോക്സ് ഇരു ഇന്നിംഗ്സുകളുലുമായി ആറ് വിക്കറ്റുകള്‍ വീഴ്ത്തി.
ഇംഗ്ലണ്ട് ആദ്യ ഇന്നിംഗസില്‍ 416 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 425 റണ്‍സും എടുത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സില്‍ 457 റണ്‍സാണ് അവര്‍ എടുത്തത്.
മത്സരത്തിലെ വിജയത്തോടെ ഇംഗ്ലണ്ട് രണ്ടെ പുജ്യത്തിന് പരമ്പരയില്‍ മുന്നിലായി. ലോര്‍ഡ്സില്‍ നടന്ന ആദ്യ മത്സരത്തിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു.