ജീവനക്കാർ മദ്യപിച്ചിരുന്നില്ല; വൈദ്യപരിശോധന റിപ്പോർട്ട് പുറത്തുവിട്ട് കെഎസ്ഇബി
Monday, July 22, 2024 6:18 PM IST
കൊച്ചി: അയിരൂരിൽ കെഎസ്ഇബി ജീവനക്കാർ രാത്രിയില്‍ മദ്യപിച്ചെത്തി മോശമായി പെരുമാറിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കെഎസ്ഇബി. ജീവനക്കാർ മദ്യപിച്ചിരുന്നില്ലെന്ന വൈദ്യപരിശോധന റിപ്പോർട്ടുകൾ പുറത്തുവിട്ടാണ് കെഎസ്ഇബിയുടെ വിശദീകരണം.
പോലീസിനെ വിളിച്ചു വരുത്തിയത് കെഎസ്ഇബി ജീവനക്കാർ തന്നെയാണ്. കുടുംബനാഥൻ മോശമായി പെരുമാറിയപ്പോഴാണ് പോലീസിനെ വിളിച്ചതെന്നും കെഎസ്ഇബി വ്യക്തമാക്കി.
മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. തിരുവനന്തപുരം അയിരൂരിലെ രാജീവന്റെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ച് അസഭ്യം പറഞ്ഞുവെന്നും തകരാർ പരിഹരിച്ചില്ലെന്നുമായിരുന്നു പരാതി.