വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റ്: ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും
Tuesday, July 23, 2024 5:41 AM IST
ധാംബുള്ള: വനിതാ ഏഷ്യ കപ്പ് ടി20യില്‍ ഇന്ത്യ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. ധാംബുള്ളയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരമാണ് നേപ്പാളിനെതിരെയുള്ളത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ടീം ഇന്ത്യ മികച്ച ഫോമിലാണ്.
ആദ്യമത്സരത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ യുഎഇ യെ 78 റണ്‍സിനും തോല്‍പ്പിച്ചു.
ഗ്രൂപ്പ് എയില്‍ നാല് പോയന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ.