ആദായ നികുതിഘടന പരിഷ്കരിച്ചു; ഇളവ് പുതിയ സ്കീമിലുള്ളവർക്ക്
Tuesday, July 23, 2024 12:53 PM IST
ന്യൂഡല്‍ഹി: ആദായ നികുതിഘടനയിൽ സമഗ്ര പരിഷ്കാരം വരുത്തി കേന്ദ്ര ബജറ്റ്. പുതിയ സ്കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക് നികുതിയില്ല.
മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി.
12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് സിഡക്ഷൻ 50000- ത്തിൽ നിന്ന് 75,000 ആക്കി. പഴയ സ്കീമിലുള്ളവര്‍ക്ക് നിലവിലെ സ്ലാബ് തുടരും.