കസ്റ്റംസ് തീരുവയില്‍ മാറ്റം; മൊബൈല്‍ ഫോണിന് വില കുറയും
Tuesday, July 23, 2024 2:08 PM IST
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോൺ അനുബന്ധ ഉപകരണങ്ങള്‍ക്ക് വില കുറയും. മൊബൈല്‍ ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ, മൊബൈല്‍ പ്രിന്റഡ് സര്‍ക്യൂട്ട് ഡിസൈന്‍ അസംബ്ലി, മൊബൈല്‍ ചാര്‍ജുകള്‍ എന്നിവ 15 ശതമാനമായി കുറച്ചു.
ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വ്യവസായത്തെ തീരുമാനം പ്രോത്സാഹിപ്പിക്കും. മേക്ക് ഇന്‍ ഇന്ത്യ പോലെ സ്മാര്‍ട്ഫോണ്‍ നിര്‍മാണത്തില്‍ ഇന്ത്യയെ ആഗോള ഹബായി മാറ്റും. ഇതിനായി ആഗോള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും പ്രാദേശിക വിപണിയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. മാത്രമല്ല ഏതൊരാള്‍ക്കും സ്മാര്‍ട്ഫോണ്‍ വാങ്ങാനാകുന്ന സാഹചര്യം സൃഷ്ടിക്കുവാനും സര്‍ക്കാര്‍ ലഷ്യമിടുന്നു.
അതേസമയം, സോളാര്‍ സെല്ലുകള്‍ക്കും പാനലുകള്‍ക്കുമുള്ള തീരുവ ഇളവ് നീട്ടില്ല. പിവിസി, ഫ്ലെക്സ് ബാനറുകള്‍ക്കുള്ള തീരുവ 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിപ്പിച്ചു. നികുതി വര്‍ധിപ്പിച്ചതിനാല്‍ ടെലികോം ഉപകരണങ്ങള്‍, അമോണിയം നൈട്രേറ്റ്, അജൈവ പ്ലാസ്റ്റിക് എന്നിവയ്ക്കെല്ലാം വില കൂടും.