കൂടോത്രത്തിനെതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബെഹനാൻ എംപി
Friday, July 26, 2024 10:35 PM IST
ന്യൂഡൽഹി : സംസ്ഥാന കോൺഗ്രസിൽ കൂടോത്ര വിവാദം കത്തി നിൽക്കുന്നതിനിടെ കൂടോത്രത്തിനെതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബെഹനാൻ എംപി. യുക്തി ചിന്ത പ്രോത്സാഹന ബില്ലിന് ലോക്സഭയിൽ അവതരണ അനുമതി തേടി.
യുക്തി സഹമായ ചിന്തയും തത്വങ്ങളും ഉയർത്തിപ്പിടിക്കുക, അന്ധവിശ്വാസങ്ങൾക്ക് എതിരെ നിയമനിർമാണം നടത്തുക എന്നിവയാണ് ബില്ലിന്റെ ലക്ഷ്യം. സമൂഹത്തിൽ അമിതമായ രീതിയിൽ അന്ധവിശ്വാസം വർധിക്കുന്നു.
അതുകൊണ്ട് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കണമെന്ന് നിർദേശിക്കുകയും അത്തരത്തിലുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഒരു ബില്ല് എന്നാണ് ബെന്നി ബെഹനാൻ വ്യക്തമാക്കിയത്.