ഒൻപതുവയസുകാരിക്ക് പീഡനം; സ്കൂൾ ബസ് ജീവനക്കാരന് 10 വർഷം തടവ്
Saturday, July 27, 2024 9:58 PM IST
തിരുവനന്തപുരം: ഒൻപത് വയസുകാരിയെ സ്കൂൾ ബസിനുള്ളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച ബസ് ജീവനക്കാരന് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. 58കാരനെയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.
2017ലാണ് കേസിനാസ്പദമായ സംഭവം. പീഡനവിവരം കുട്ടി വീട്ടിലും തുടർന്ന് സ്കൂൾ അധികാരികളെയും അറിയിച്ചെങ്കിലും പ്രതി ബന്ധുവാണെന്ന കാരണത്താൽ പ്രിൻസിപ്പൽ നടപടിയെടുത്തില്ല. തുടർന്ന് സ്കൂളിൽ പോകാൻ മടി പ്രകടിപ്പിച്ച കൂട്ടിയെ രക്ഷിതാക്കൾ മറ്റൊരു സ്കൂളിലേക്ക് മാറ്റി.
സ്കൂൾ കൗൺസിലർ കൂടികളെ ബാഡ് ടച്ചിനെക്കുറിച്ചും ഗുഡ് ടച്ചിനെ കുറിച്ചും ബോധവൽക്കരിക്കുന്ന സമയത്ത് കുട്ടി തനിക്ക് മുൻപ് പഠിച്ചിരുന്ന സ്കൂളിൽ ബസിനുള്ളിൽ വച്ചുണ്ടായ മോശമായ അനുഭവം വെളിപ്പെടുത്തി. ഈ സ്കൂൾ അധികൃതരാണ് ഈ വിവരം പോലീസിൽ അറിയിച്ചത്.