ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയെന്നത് സവിശേഷം; പ്രശംസയുമായി പ്രധാനമന്ത്രി
Sunday, July 28, 2024 5:17 PM IST
ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ പ്രശംസിച്ച് പ്രധാനമന്ത്രി. മഹത്തായ നേട്ടമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയെന്നത് കൂടുതൽ സവിശേഷമാക്കുന്നു. ചരിത്ര നേട്ടമെന്നാണ് ഇതെന്നും മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.
പാരീസ് ഒളിന്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകറാണ് ഇന്ത്യയ്ക്കായി മെഡൽ നേടിയത്. 221.7 പോയിന്റോടെ വെങ്കല മെഡലാണ് ഇന്ത്യ വെടിവച്ചിട്ടത്.
ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ് സ്വർണവും വെള്ളിയും. 243.2 പോയിന്റോടെ ഓ ഇ ജിൻ സ്വർണവും 241.3 പോയിന്റോടെ കിം ഇ ജി വെള്ളിയും നേടി.
ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് മനു ഭാകര്‍ വിരാമമിട്ടത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത മെഡല്‍ നേടുന്നത്. യോഗ്യതാ റൗണ്ടിലെ 580 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയാണ് ഭാകർ ഫൈനലിലെത്തിയത്.