ടി20 ; ഇന്ത്യക്ക് 162 റണ്‍സ് വിജയലക്ഷ്യം
Sunday, July 28, 2024 10:00 PM IST
പല്ലേക്കല്ലെ: ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 162 റണ്‍സ് വിജയക്ഷ്യം. ടോസ്നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
നിശ്ചിത ഓവറിൽ ശ്രീലങ്ക ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്. കുശാല്‍ പെരേര (34 പന്തില്‍ 53) അർധ സെഞ്ചുറി നേടി. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ് മൂന്ന് വിക്കറ്റെടുത്തു.
അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സാണ് നേടിയത്.