റെയില്‍വേ സ്റ്റേഷനില്‍വച്ച് തെരുവുനായ ആക്രമണം; യുവാവിന് പരിക്ക്
Monday, July 29, 2024 10:52 AM IST
ആലപ്പുഴ: ട്രെയിൻ കയറാനെത്തിയ യുവാവിനെ പ്ലാറ്റ്ഫോമിൽവച്ച് തെരുവുനായ ആക്രമിച്ചു. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
നായയുടെ ആക്രമണത്തിൽ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിനാണ് കടിയേറ്റത്.
ഇന്ന് രാവിലെ പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ നായ് ആക്രമിക്കുകയായിരുന്നു. എറണാകുളത്ത് ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാൻ പോകുകയായിരുന്നു ഇയാൾ. ഇതോടെ യുവാവിന് അഭിമുഖത്തിൽ പങ്കെടുക്കാനായില്ല.