തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 49 വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴ്‌ മു​ത​ൽ വൈ​കു​ന്നേ​രം ആ​റ്‌ വ​രെ​യാ​ണ്‌ വോ​ട്ടെ​ടു​പ്പ്‌. ബു​ധ​നാ​ഴ്‌​ച ഫ​ല​മ​റി​യാം.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​നാ​ട്‌ ഡി​വി​ഷ​നി​ലും വ​യ​നാ​ട് ഒ​ഴി​കെ 13 ജി​ല്ല​ക​ളി​ലെ നാ​ല് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും ആ​റു മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡു​ക​ളി​ലും 38 പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

ഇ​ത്ത​വ​ണ വോ​ട്ടു ചെ​യ്യു​ന്ന​വ​രു​ടെ ഇ​ട​ത് കൈ​യി​ലെ ചൂ​ണ്ടു​വി​ര​ലി​ന് പ​ക​രം ന​ടു​വി​ര​ലി​ലാ​ണ് മ​ഷി പു​ര​ട്ടു​ക. ഏ​പ്രി​ലി​ൽ ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത വോ​ട്ട​ർ​മാ​രി​ൽ ചി​ല​രു​ടെ ചൂ​ണ്ടു​വി​ര​ലി​ൽ പു​ര​ട്ടി​യ മ​ഷി​യ​ട​യാ​ളം പൂ​ർ​ണ​മാ​യും മാ​ഞ്ഞു പോ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ലാ​ണ് മാ​റ്റം.