രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലേയ്ക്ക്
Tuesday, July 30, 2024 9:18 PM IST
ന്യൂഡൽഹി: ഉരുൾപ്പൊട്ടലുണ്ടായ വയനാട്ടിൽ ബുധനാഴ്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും സന്ദർശനം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.
നാളെ ഉച്ചയ്ക്ക് 12 മൈസൂരുവിലെത്തുന്ന ഇരുവരും റോഡ് മാര്‍ഗം മേപ്പാടിയിലെത്തും. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദര്‍ശനം നടത്തും. രക്ഷാപ്രവർത്തനം സംബന്ധിച്ച് രാഹുല്‍ ഗാന്ധി പ്രതിരോധ മന്ത്രി രാജനാഥ് സിംഗുമായി ചർച്ച നടത്തിയിരുന്നു.
മുഖ്യമന്ത്രിയും ജില്ലാ കളക്ടറുമായും ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഊർജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.