വയനാട് ദുരന്തം; ഐഡിഎസ്എഫ്എഫ്കെയുടെ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി
Tuesday, July 30, 2024 9:45 PM IST
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ 16-ാമത് രാജ്യാന്തര ഡോക്യുമെന്ററി , ഹ്രസ്വചിത്ര മേളയുടെ (ഐഡിഎസ്എഫ്എഫ്കെ) ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി. വയനാട് ദുരന്തത്തിൽ മരിച്ചവരോടുള്ള ആദര സൂചകമായാണ് ചടങ്ങുകൾ ഒഴിവാക്കിയതെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അധികൃതർ പറഞ്ഞു.
ഇന്ന് നടക്കാനിരുന്ന സെമിനാർ, മീറ്റ് ദ ഡയറക്ടർ, ഫേസ് റ്റു ഫേസ്, ഇൻ കോൺവർസേഷൻ എന്നിവ റദ്ദാക്കിയിട്ടുണ്ട്. ഷെഡ്യൂൾ പ്രകാരമുള്ള പ്രദർശനങ്ങൾ മാത്രം നടക്കും. മത്സര വിഭാഗത്തിലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ ഔപചാരിക ചടങ്ങില്ലാതെ കൈമാറും.
ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിൽ ആറ് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 54 രാജ്യങ്ങളിൽനിന്നുള്ള 335 സിനിമകൾ പ്രദർശിപ്പിക്കും.