ആരോഗ്യ ഇൻഷുറൻസിനു ചുമത്തിയ ജിഎസ്ടി ഒഴിവാക്കണം; നിർമലയ്ക്ക് കത്തയച്ച് ഗഡ്കരി
Wednesday, July 31, 2024 2:52 PM IST
ന്യൂഡൽഹി: ലൈഫ്, മെഡിക്കൽ ഇൻഷുറൻസിന് ചുമത്തിയിരിക്കുന്ന ജിഎസ്ടി പിൻവലിക്കണമെന്ന് അഭ്യർഥിച്ച് ധമന്ത്രി നിർമല സീതാരാമന് കത്തയച്ച് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി.
എൽഐസി നാഗ്പൂർ ഡിവിഷണൽ എംപ്ലോയീസ് യൂണിയൻ നൽകിയ നിവേദനത്തെ തുടർന്നാണ് ഇതെന്നും ഗഡ്കരി കത്തിൽ പറഞ്ഞിട്ടുണ്ട്.
എൽഐസി പ്രീമിയത്തിന് നേരത്തേ ജിഎസ്ടി ഇല്ലായിരുന്നു. ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിന് ഇപ്പോൾ 18 ശതമാനമാണ് ജിഎസ്ടി ചുമത്തിയിരിക്കുന്നത്.
പാവപ്പെട്ട കുടുംബങ്ങൾക്ക് അപകടങ്ങളിൽ സംരക്ഷണം ഉറപ്പാക്കാനാണ് ഇൻഷുറൻസ്. മാത്രമല്ല 18 ശതമാനം നികുതി ചുമത്തിയത് എൽഐസിയുടെ വളർച്ചയെ ബാധിക്കും. അതിനാൽ ജിഎസ്ടി പിൻവലിക്കണമെന്നാണ് എംപ്ലോയീസ് യൂണിയന്റെ ആവശ്യം.