യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
Thursday, August 1, 2024 10:17 PM IST
അമ്പലപ്പുഴ: യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനി സൗമ്യ(40)യാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. സൗമ്യയുടെ അയൽവാസിയും മാതൃസഹോദരിയുമായ അമ്മിണി, ഇവരെ കാണുന്നില്ലന്ന് സമീപവാസികളെ അറിയിച്ചു.
തുടർന്ന് മുറിയുടെ വാതിലിന്റെ പൂട്ട് തകർത്ത് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി. ഭർത്താവ്: സിംസൺ.