സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവൃത്തി ദിവസം; സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Friday, August 2, 2024 2:49 AM IST
കൊച്ചി: സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ കലണ്ടർ 220 ആക്കി വർധിപ്പിച്ച പുതിയ വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് സർക്കാർ കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ ഉത്തരവിനെതിരെ വിവിധ അധ്യാപക സംഘടനകൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വിധി പറഞ്ഞത്. മുൻ വർഷങ്ങളിൽ 200 പ്രവൃത്തി ദിനങ്ങളാണ് ഉണ്ടായിരുന്നത്.
പ്രവൃത്തി ദിനങ്ങൾ 220 ആക്കി ഉയർത്തി ജൂൺ മൂന്നിനാണ് സർക്കാർ ഉത്തരവിട്ടത്. ഇതോടെയാണ് അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.