വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം ഗോഹത്യയെന്ന് ബിജെപി നേതാവ്
Saturday, August 3, 2024 8:49 PM IST
ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം ഗോഹത്യയെന്ന് ബിജെപി നേതാവ് ഗ്യാന്‍ദേവ് അഹൂജ. കേരളത്തിൽ ഈ ആചാരം അവസാനിപ്പിച്ചില്ലെങ്കിൽ സമാനമായ ദുരന്തങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
2018 മുതൽ ഗോഹത്യ നടത്തുന്ന പ്രദേശങ്ങൾ ഇത്തരം ദാരുണമായ സംഭവങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഗോവധം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ സമാനമായ ദുരന്തങ്ങൾ തുടരുമെന്നും ഗ്യാന്‍ദേവ് പറഞ്ഞു.
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും പോലുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അതിൽ ഇത്രയും വലിയ ദുരന്തങ്ങൾ ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ മുൻ എംഎൽഎ ആണ് ഗ്യാന്‍ദേവ് അഹൂജ.