പ​ത്ത​നം​തി​ട്ട: നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക് അ​പ്പ് വാ​ൻ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ഒ​രാ​ൾ മ​രി​ച്ചു. കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി ഉ​ബൈ​ദു​ള്ള (52) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഉ​ബൈ​ദു​ള്ള​യു​ടെ സു​ഹൃ​ത്ത് അ​യൂ​ബ് ഖാ​ന്‍റെ വീ​ട്ടി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട വാ​ന്‍ ഗേ​റ്റ് ത​ക​ര്‍​ത്ത് വീ​ട്ടു​മു​റ്റ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ല്‍ ഇ​ടി​ച്ചു.

കാ​റി​നും ഭി​ത്തി​ക്കും ഇ​ട​യി​ല്‍​പ്പെ​ട്ടാ​ണ് ഉ​ബെ​ദു​ള്ള മ​രി​ച്ച​ത്. ഗു​രു​ത​രമായി പ​രി​ക്കേ​റ്റ ഉ​ബൈ​ദു​ള്ള​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.