റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; രണ്ടുപേർക്കെതിരെ കേസ്
Sunday, August 4, 2024 1:42 AM IST
കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു.
പാതിരിയാട് സ്വദേശി നരേന്ദ്രബാബുവിന്റെ പരാതിയിൽ ചൊക്ലി സ്വദേശി കെ. ശശി, കൊല്ലം സ്വദേശി ശരത് എന്നിവർക്കെതിരെയാണ് പിണറായി പോലീസ് കേസെടുത്തത്. നരേന്ദ്രബാബുവിന്റെ മകന് റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
2023 ജൂലൈയിലും നവംബറിലുമായി 25 ലക്ഷം വാങ്ങി. ഒരു വർഷമായിട്ടും മകന് ജോലി നൽകുകയോ പണം തിരിച്ചുനൽകുകയോ ചെയ്തില്ലെന്നാണ് പരാതി. സംഭവത്തിൽ പിണറായി പോലീസ് കേസെടുത്തു.