ഇന്നും പെയ്യും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Sunday, August 4, 2024 9:44 AM IST
തിരുവനന്തപുരം∙ സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് ജില്ലകളികളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ഈ ദിവസങ്ങളിൽ ജാഗ്രത തുടരണമെന്നാണ് അറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ട്. കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.