സെൽഫിയെടുക്കുന്നതിനിടെ 100 അടി താഴ്ചയിലേക്ക് വീണു; യുവതിക്ക് അദ്ഭുതരക്ഷപെടൽ
Sunday, August 4, 2024 3:41 PM IST
പൂനെ: മഹാരാഷ്ട്രയിലെ സത്താരയില്‍ 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവതിയെ രക്ഷപെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.
ബോണ്‍ ഘട്ടിലെ വെള്ളച്ചാട്ടത്തിന് സമീപത്തുവച്ചാണ് സംഭവം. പൂനെയില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇവിടെയെത്തിയതാണ് യുവതി.
സെല്‍ഫിയെടുക്കുന്നതിനിടെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഹോം ഗാര്‍ഡും പര്‍വതാരോഹകരും ചേര്‍ന്നാണ് യുവതിയെ രക്ഷപെടുത്തിയത്. രക്ഷാദൗത്യത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.