ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ വി​വ​ര ശേ​ഖ​ര​ണം തു​ട​ങ്ങി. ഈ ​മേ​ഖ​ല​യി​ല്‍ 1721 വീ​ടു​ക​ളി​ലാ​യി 4833 പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്.

പ​ത്താം വാ​ര്‍​ഡാ​യ അ​ട്ട​മ​ല​യി​ൽ 601 കു​ടും​ബ​ങ്ങ​ളി​ലാ​യി 1424 പേ​രും, പ​തി​നൊ​ന്നാം വാ​ര്‍​ഡാ​യ മു​ണ്ട​ക്കെ​യി​ൽ 451 കു​ടും​ബ​ങ്ങ​ളി​ലെ 1247 പേ​രും, പ​ന്ത്ര​ണ്ടാം വാ​ര്‍​ഡാ​യ ചൂ​ര​ല്‍​മ​ല​യി​ല്‍ 671 കു​ടും​ബ​ങ്ങ​ളി​ലെ 2162 പേ​രു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ വ​കു​പ്പ് ഏ​റെ മു​ന്നേ​റി​ക്ക​ഴി​ഞ്ഞു​വെ​ന്ന് ത​ദ്ദേ​ശ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ക്യാ​മ്പു​ക​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ല്‍ നി​ന്നും കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര ശേ​ഖ​ര​ണം, പ​ട്ടി​ക ത​യാ​റാ​ക്ക​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം, നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് ത​യാ​റാ​ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​വ‍​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.