ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച തി​രി​ച്ച​റി​യാ​നാ​കാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ൽ​പ​സ​മ​യ​ത്തി​ന​കം സം​സ്ക​രി​ക്കും. എ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് അ​ൽ​പ​സ​മ​യ​ത്തി​ന​കം ഒ​രു​മി​ച്ച് സം​സ്ക​രി​ക്കു​ന്ന​ത്.

പു​ത്തു​മ​ല​യി​ലെ ഹാ​രി​സ​ൺ മ​ല​യാ​ള​ത്തി​ന്‍റെ ഭൂ​മി​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​ത്. ആ​ദ്യം 67 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഒ​രു​മി​ച്ച് സം​സ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ എ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഴു​കി​ത്തു​ട​ങ്ങി​യ​തോ​ടെ‌​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി അ​വ മാ​ത്രം സം​സ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് കൂ​ടി പു​റ​ത്തി​റ​ങ്ങി​യാ​ൾ ഉ​ട​ൻ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കും.

സ​ർ​വ്വ​മ​ത പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷ​മാ​കും സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. നിലവിൽ സം​സ്കാ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

തി​രി​ച്ച​റി​യാ​നാ​കാ​ത്ത 27 മൃ​ത​ദേ​ഹ​ങ്ങാളാ​ണ് ഉ​ള്ള​ത്. ബാ​ക്കി​യു​ള്ള​വ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ്. ഒ​രോ ശ​രീ​ര ഭാ​ഗ​വും ഓ​രോ മൃ​ത​ദേ​ഹ​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കി​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക.