18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി; തെരച്ചിൽ ആരംഭിച്ചു
Sunday, August 4, 2024 8:11 PM IST
കൽപ്പറ്റ : ചാലിയാർ പുഴയിൽ പരിശോധനയ്ക്കു പോയി വനത്തിൽ കുടുങ്ങിയ 18 രക്ഷാപ്രവർത്തകരെ കണ്ടെത്തുന്നതിനായി തെരച്ചിൽ ആരംഭിച്ചു.
സൂചിപ്പറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവർ കുടുങ്ങിയത്. ഉരുൾ പൊട്ടലിൽ മരിച്ചവരുടെ മൃതദേഹം കണ്ടെത്തുന്നതിനായി ചാലിയാർ പുഴ വനത്തിലൂടെ ഒഴുകുന്ന പ്രദേശങ്ങളിൽ വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് രക്ഷാപ്രവർത്തകർ ഇവിടെ എത്തിയത്. വിവിധ സംഘങ്ങളായി തിരി ഞ്ഞാണ് ഈ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുന്നത്.