തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം. ത​മി​ഴ്നാ​ട് തീ​ര​ത്തും സ​മാ​ന​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ‌​യു​ന്നു.

വ​ള്ള​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത് കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാം. ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.