പാ​രീ​സ്: ഒ​ളി​മ്പി​ക്‌​സ് പു​രു​ഷ വി​ഭാ​ഗം ടെ​ന്നീ​സി​ല്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് സ്വ​ർ​ണം. ഫൈ​ന​ലി​ല്‍ സ്പാ​നി​ഷ് താ​രം കാ​ര്‍​ലോ​സ് അ​ല്‍​ക്ക​രാ​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ചാ​ണ് ജോ​ക്കോ​വി​ച്ച് സ്വ​ര്‍​ണം നേ​ടി​യ​ത്.

സ്‌​കോ​ര്‍: 7-6, 7-6. ര​ണ്ട് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു സെ​ര്‍​ബി​യ​ന്‍ താ​ര​ത്തി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ​യം. മു​പ്പ​ത്തേ​ഴു​കാ​ര​നാ​യ ജോ​ക്കോ​വി​ച്ചി​ന്‍റെ ക​ന്നി ഒ​ളി​ന്പി​ക്സ് സ്വ​ർ​ണ​മാ​ണി​ത്.

2008 ബെ​യ്ജിം​ഗ് ഒ​ളി​ന്പി​ക്സി​ൽ ജോ​ക്കോ​വി​ച്ച് വെ​ങ്ക​ലം നേ‌​ട‌ി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും വി​മ്പി​ൾ​ഡ​ൻ ഫൈ​ന​ലു​ക​ളി​ൽ സ്പാ​നി​ഷ് താ​ര​ത്തി​നോ​ട് ജോ​ക്കോ​വി​ച്ച് തോ​റ്റി​രു​ന്നു.

ജ​യ​ത്തോ​ടെ ഒ​ളി​ന്പി​ക്സ് പു​രു​ഷ വി​ഭാ​ഗം ടെ​ന്നീ​സി​ല്‍ സ്വ​ര്‍​ണം നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യ​മേ​റി​യ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് ജോ​ക്കോ​വി​ച്ച് സ്വ​ന്തം പേ​രി​ലാ​ക്കി.

സ്റ്റെ​ഫി ഗ്രാ​ഫ്, ആ​ന്ദ്രേ അ​ഗാ​സി, സെ​റീ​ന വി​ല്യം​സ്, റാ​ഫേ​ല്‍ ന​ദാ​ല്‍ എ​ന്നി​വ​ര്‍​ക്ക് ശേ​ഷം എ​ല്ലാ ഗ്രാ​ന്‍​ഡ്സ്‌​ലാം കി​രീ​ട​ങ്ങ​ളും ഒ​ളി​മ്പി​ക് സ്വ​ര്‍​ണ​വും നേ​ടു​ന്ന താ​ര​മെ​ന്ന നേ​ട്ട​വും ജോ​ക്കോ സ്വ​ന്ത​മാ​ക്കി.