കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ചു
Monday, August 5, 2024 12:12 PM IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരൻ മരിച്ചു. കോളയാട് സ്വദേശി പിതായരത്ത് ഹൗസിൽ കരുണാകരൻ(70) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11ഓടെ സെല്ലിന്റെ പുറത്ത് വീണുകിടക്കുന്നത് കണ്ടതിനെ തുടർന്ന് സഹതടവുകാർ ജയിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വാർധക്യസഹജമായ അസുഖങ്ങൾ കരുണാകരന് ഉണ്ടായിരുന്നെന്ന് ജയിൽ അധികൃതർ പറഞ്ഞു. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.