ഷേഖ് ഹസീന ഇന്ത്യയിലേക്ക് വരുമെന്ന് അറിയിച്ചത് പെട്ടെന്ന്; വിദേശകാര്യമന്ത്രി രാജ്യസഭയില്‍
Tuesday, August 6, 2024 3:23 PM IST
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പ്രതിസന്ധി സംബന്ധിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇന്ത്യയിലേക്ക് വരികയാണെന്ന് ഷേഖ് ഹസീന പെട്ടെന്ന് അറിയിച്ചു. അതുകൊണ്ട് ആവശ്യം അംഗീകരിക്കുകയായിരുന്നെന്നും മന്ത്രി വിശദീകരിച്ചു.
ബംഗ്ലാദേശിലെ സംഘര്‍ഷം നിയന്ത്രണാതീതമാണ്. രാജ്യത്തെ സ്ഥിതി കൃത്യമായി വിലയിരുത്തുന്നുണ്ട്. സുരക്ഷാവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ ഹസീന രാജി വയ്ക്കാന്‍ തീരുമാനിച്ചെന്നാണ് മനസിലാക്കുന്നത്.
ഇതോടെ തത്ക്കാലം ഇന്ത്യയിലേക്ക് വരാന്‍ അനുമതി തേടി. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇതെല്ലാം ഉണ്ടായത്. ഹസീനയുടെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ മന്ത്രി ഇന്ന് ലോക്സഭയിലും പ്രസ്താവന നടത്തും.