ബം​ഗ​ളൂ​രു: ഉ​ത്ത​ര​ക​ന്ന​ഡ​യി​ലെ ഷി​രൂ​രി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം അ​ർ​ജു​ന്‍റേ​ത് ആ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് പോ​ലീ​സ്. ല​ഭി​ച്ച​ത് മൂ​ന്ന് ദി​വ​സം മു​മ്പ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

കും​ട്ട​യി​ൽ ക​ട​ലി​ൽ ഇ​തു​വ​രെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാക്കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞ വി​വ​രം മാ​ത്ര​മാ​ണ് ഇ​തു​വ​രെ​യു​ള്ള​ത്. തെ​ര​ച്ചി​ൽ തു​ട​രുക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഷി​രൂ​രി​ൽ​നി​ന്ന് 60 കി​ലോ​മീറ്റ​ർ അ​ക​ലെ​യാ​ണ് നേ​ര​ത്തെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്രാ​ദേ​ശി​ക മു​ങ്ങ​ല്‍ വി​ദ​ഗ്ധ​നാ​യ ഈ​ശ്വ​ര്‍ മ​ല്‍​പെ​യു​ടെ സം​ഘ​ത്തി​ലു​ള്ള ആ​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ട​ല്‍​ത്തീ​ര​ത്ത് അ​ക​നാ​ശി​നി ബ​ഡ മേ​ഖ​ല​യി​ല്‍​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

ക​ട​ലി​ൽ ര​ണ്ടി​ട​ത്താ​യി ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ ​പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് നി​ല​വി​ൽ തെ​ര​ച്ചി​ൽ ​ന​ട​ക്കു​ന്നു​ണ്ട്.

ഇ​ത് അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​യി​രു​ന്നു സം​ശ​യം. എ​ന്നാ​ൽ പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​രു മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. മൃ​ത​ദേ​ഹം ഇ​യാ​ളു​ടേ​താ​ണോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നി​ല്ല.