മൃതദേഹം അർജുന്റേതാകാൻ സാധ്യതയില്ലെന്ന് ഈശ്വർ മാൽപെ; ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു
Tuesday, August 6, 2024 8:20 PM IST
ബംഗളൂരു: കുംട കടലിൽ കണ്ടെത്തിയ മൃതദേഹം ഈശ്വർ മാൽപെയും സംഘവും നടത്തിയ തെരച്ചിലിൽ കണ്ടെത്താനായില്ല. ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചതായാണ് വിവരം.
കനത്ത മഴയും പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയായതോടെയാണ് തെരച്ചിൽ അവാനിപ്പിച്ചത്. മൃതദേഹം അർജുന്റേതാകാൻ സാധ്യതയില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞു.
ഷിരൂരിന് സമീപം കണ്ടെത്തിയ മൃതദേഹം അർജുന്റേത് ആകാൻ സാധ്യതയില്ലെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. ലഭിച്ചത് മൂന്ന് ദിവസം മുമ്പ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണെന്നാണ് പോലീസിന്റെ നിഗമനം.
കടലിൽ ഇതുവരെ മൃതദേഹം കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾ പറഞ്ഞ വിവരം മാത്രമാണ് ഇതുവരെയുള്ളതെന്ന് പോലീസ് പറഞ്ഞു.
ഷിരൂരിൽനിന്ന് 60 കിലോമീറ്റർ അകലെയാണ് നേരത്തെ മൃതദേഹം കണ്ടെത്തിയത്. പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയുടെ സംഘത്തിലുള്ള ആളാണ് മൃതദേഹം കണ്ടെത്തിയത്. കടല്‍ത്തീരത്ത് അകനാശിനി ബഡ മേഖലയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്.