മഴമുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത
Tuesday, August 6, 2024 9:09 PM IST
തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറുകളിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. വലിയ തോതിലുള്ള മഴയ്ക്കുള്ള സാധ്യതയില്ലെന്നാണ് പ്രവചനം.
അതേസമയം വടക്കൻ കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ രൂപപ്പെട്ട ന്യുനമർദ്ദപാത്തി നിലവിൽ ദുർബലമായി. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.