കാർവാറിൽ പാലം തകർന്ന് ലോറി പുഴയിൽ വീണു; ഡ്രൈവർ രക്ഷപെട്ടു
Wednesday, August 7, 2024 10:12 AM IST
ബംഗളൂരു: കർണാടക കാർവാറിൽ ദേശീയ പാതയിൽ പാലം തകർന്ന് ലോറി പുഴയിൽ വീണു. അപകടത്തിൽപെട്ട ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി മുരുകനെ (37) നാട്ടുകാർ രക്ഷപെടുത്തി. അർധരാത്രി ഒരുമണിയോടെയാണ് സംഭവം.
കാർവാറിനെയും ഗോവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 40 വർഷം പഴക്കമുള്ള കാളി പാലമാണ് തകർന്നുവീണത്. ദേശീയപാതയുടെ വികസനത്തിനായി ഇവിടെ പുതിയ പാലം പണിതിരുന്നെങ്കിലും ഒരു ഭാഗത്തേക്കുള്ള ഗതാഗതം പഴയ പാലം വഴി ആയിരുന്നു.