വാനും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
Thursday, August 8, 2024 4:57 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ ആരോഗ്യവകുപ്പിന്റെ വാനും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. സിന്നിവാസ് ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നതെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഇൻചാർജ് രോഹിത് ദുബെ പറഞ്ഞു.
ബൈക്ക് ഓടിച്ചിരുന്ന ജാൻവേദ് (45), മകൻ കമർ സിംഗ് (25), സഹോദരൻ താക്കൂർലാൽ (55) എന്നിവർ മരിച്ചു. അപകടത്തിന് ശേഷം വാൻ ഡ്രൈവർ വാഹനവുമായി കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.