നജീബ് കാന്തപുരത്തിന് ആശ്വാസം; പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി
Thursday, August 8, 2024 10:35 AM IST
കൊച്ചി: പെരിന്തല്‍മണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ശരിവച്ച് ഹൈക്കോടതി. എതിർസ്ഥാനാര്‍ഥി കെ.പി.മുസ്തഫയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍നിന്ന് കേവലം 38 വോട്ടുകള്‍ക്കാണ് ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം വിജയിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ട് ഇടത് സ്വതന്ത്രനായി മത്സരിച്ച മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രീസൈഡിംഗ് ഓഫീസറുടെ ഒപ്പില്ല എന്ന കാരണത്താല്‍ 340 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. അത് കൂടി എണ്ണിയിരുന്നെങ്കില്‍ താന്‍ ജയിക്കുമായിരുന്നെന്നായിരുന്നു മുസ്തഫയുടെ വാദം. പോസ്റ്റല്‍ ബാലറ്റ് കൂടി എണ്ണി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.
എന്നാൽ പ്രീസൈഡിംഗ് ഓഫീസറുടെ ഒപ്പില്ലാത്ത പോസ്റ്റല്‍ ബാലറ്റുകള്‍ അസാധുവാകും എന്ന സാങ്കേതികത്വത്തില്‍ ഊന്നി കോടതി ഹര്‍ജി തള്ളുകയായിരുന്നു.