കൊ​ച്ചി: പെ​രിന്ത​ല്‍​മ​ണ്ണ എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി. എ​തി​ർ​സ്ഥാ​നാ​ര്‍​ഥി കെ.​പി.​മു​സ്ത​ഫ​യു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍​നി​ന്ന് കേ​വ​ലം 38 വോ​ട്ടു​ക​ള്‍​ക്കാ​ണ് ലീ​ഗ് സ്ഥാ​നാ​ര്‍​ഥി ന​ജീ​ബ് കാ​ന്ത​പു​രം വി​ജ​യി​ച്ച​ത്. ഇ​ത് ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് ഇ​ട​ത് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച മു​സ്ത​ഫ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ്രീ​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ ഒ​പ്പി​ല്ല എ​ന്ന കാ​ര​ണ​ത്താ​ല്‍ 340 പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി​യി​രു​ന്നി​ല്ല. അ​ത് കൂ​ടി എ​ണ്ണി​യി​രു​ന്നെ​ങ്കി​ല്‍ താ​ന്‍ ജ​യി​ക്കു​മാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു മു​സ്ത​ഫ​യു​ടെ വാ​ദം. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് കൂ​ടി എ​ണ്ണി ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം.

എ​ന്നാ​ൽ പ്രീ​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ ഒ​പ്പി​ല്ലാ​ത്ത പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ അ​സാ​ധു​വാ​കും എ​ന്ന സാ​ങ്കേ​തി​ക​ത്വ​ത്തി​ല്‍ ഊ​ന്നി കോ​ട​തി ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു.