കൊ​ച്ചി: വ​യ​നാ​ട്ടി​ലെ ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി. സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ക്കാ​ൻ ര​ജി​സ്ട്രി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ക്കു​ന്ന​ത്. ജ​സ്റ്റീ​സ് ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റി​സ് വി .​എം.​ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ഗ​ണ​നാ​വി​ഷ​യ​ങ്ങ​ളി​ലു​ണ്ട്. കേ​സ് വെ​ള​ളി​യാ​ഴ്ച രാ​വി​ലെ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.