വയനാട് ദുരന്തത്തിൽ ഹൈക്കോടതി ഇടപെൽ; സ്വമേധയാ കേസെടുക്കാൻ നിർദേശം
Thursday, August 8, 2024 3:44 PM IST
കൊച്ചി: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി .എം.ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ പരിഗണനാവിഷയങ്ങളിലുണ്ട്. കേസ് വെളളിയാഴ്ച രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.