പു​ന​ലൂ​ര്‍: അ​ഞ്ച​ലി​ലെ ഉ​ത്രാ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ്ത്രീ​ധ​ന പീ​ഡ​ന​ക്കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ അ​ടൂ​ര്‍ പ​റ​ക്കോ​ട് ശ്രീ​സൂ​ര്യ​യി​ല്‍ സൂ​ര്യ​ക്ക് ജോ​ലി​ക്കാ​യി വി​ദേ​ശ​ത്തു പോ​കു​ന്ന​തി​ന് കോ​ട​തി​യു​ടെ അ​നു​മ​തി.

ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ പു​ന​ലൂ​ര്‍ ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് (ഒ​ന്ന്) ആ​ശാ മ​റി​യം മാ​ത്യൂ​സാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. പാ​സ്‌​പോ​ര്‍​ട്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് എ​തി​ര്‍​പ്പി​ല്ലെ​ന്നും ര​ണ്ടു​വ​ര്‍​ഷ​ത്തേ​ക്ക് നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​താ​യും ഉ​ത്ത​ര​വി​ല്‍ കോ​ട​തി വ്യ​ക്ത​മാ​ക്കി.

പാ​സ്‌​പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ്, തൊ​ഴി​ല്‍ ല​ഭി​ച്ച​തി​ന്‍റെ രേ​ഖ, വി​ദേ​ശ​ത്തെ താ​മ​സ​സ്ഥ​ലം, തൊ​ഴി​ല്‍ ദാ​താ​വി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ സ​ത്യ​വാ​ങ്മൂ​ലം രാ​ജ്യം വി​ടും മു​ന്‍​പ് കോ​ട​തി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഉ​ത്രാ വ​ധ​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഉ​ത്ര​യു​ടെ ഭ​ര്‍​ത്താ​വ് സൂ​ര​ജ് എ​സ്. കു​മാ​റി​ന്‍റെ സ​ഹോ​ദ​രി​യാ​ണ് സൂ​ര്യ. എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ ത​നി​ക്ക് കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ജോ​ലി ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​നാ​ല്‍ വി​ദേ​ശ​ത്ത് തൊ​ഴി​ല്‍ തേ​ടി​പ്പോ​കാ​ന്‍ പാ​സ്‌​പോ​ര്‍​ട്ട് എ​ടു​ക്കു​ന്ന​തി​ന് അ​നു​വ​ദി​ക്ക​ണ​മെ​ന്നും കാ​ട്ടി​യാ​ണ് സൂ​ര്യ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.